മലപ്പുറം: മലപ്പുറം എടക്കര മൂത്തേടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രിക ചേലത്തു കുഴിയിൽ ഫർഹാന (24 )യാണ് മരിച്ചത്. ഇവർ ഓടിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ ഉണ്ടായിരുന്ന സഹയാത്രികയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.