ചങ്ങരംകുളം:കനത്ത കാറ്റിലും മഴയിലും സംസ്ഥാന പാതയില്‍ ചങ്ങരംകുളം വളയംകുളത്ത് അപകടാവസ്ഥയിരുന്ന ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിലം പതിച്ചു.ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം.പാതയോട് ചേര്‍ന്ന് തൃശ്ശൂര്‍ റോഡില്‍ യാത്രക്കാര്‍ ആശ്രയിച്ചിരുന്ന പ്രധാന ബസ്സ് കാത്തിരിപ്പ് കേന്ദ്രമാണ് കനത്ത കാറ്റിലും മഴയിലും നിലം പൊത്തിയത്.വാഹനങ്ങള്‍ ഇടിച്ച് മാസങ്ങളായി അപകടാവസ്ഥയിലായിരുന്ന ബസ്റ്റോപ്പ് ആണ് പുര്‍ണ്ണമായും തകര്‍ന്ന് വീണത്.സമീപത്തെ കോളേജിലെയും സ്കൂളിലെയും കുട്ടികള്‍ അടക്കം നിരവധി പേര്‍ ബസ്സ് കാത്ത് നില്‍ക്കുന്ന സ്ഥലത്താണ് അപകടം.ഈ സമയത്ത് ഇവിടെ കുട്ടികള്‍ ഇല്ലാതിരുന്നത് കൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്.ഇളകി നിന്ന കോണ്‍ഗ്രീറ്റ് തൂണുകളും ഇരുമ്പ് ഷീറ്റ് അടക്കം പൊളിഞ്ഞ് വീഴുകയായിരുന്നു