തൃശൂര്‍: മഴ രൂക്ഷമായതിനെത്തുടര്‍ന്ന് പീച്ചി, പത്താഴക്കുണ്ട്, വാഴാനി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. സമീപ വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പത്താഴക്കുണ്ട് ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ രണ്ട് സെന്റിമീറ്റര്‍ വീതവും പീച്ചി ഡാമിന്റെ നാലു ഷട്ടറുകള്‍ ഏഴര സെന്റിമീറ്റര്‍ വീതവുമാണ് തുറന്നത്. വാഴാനി ഡാമിന്റെ ഷട്ടറുകള്‍ മൂന്ന് സെന്റിമീറ്ററുകള്‍ കൂടി ഉയര്‍ത്തി നീരൊഴുക്ക് എട്ട് സെന്റിമീറ്ററാക്കി ക്രമീകരിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ 15 സെന്റിമീറ്ററായി ഉയര്‍ത്തുമെന്നാണ് മുന്നറിയിപ്പ്.
പത്താഴക്കുണ്ട്, ചീര്‍പ്പ്, മിണാലൂര്‍ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂര്‍ തോട് എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി