ശക്തമായ കാറ്റ് ; തെങ്ങ് മുറിഞ്ഞു ദേഹത്ത് വീണ് വയോധികന്‍ മരിച്ചു

 


 തിരുനാവായ: തെങ്ങിന് തടം തുറക്കുന്നതിനിടെ ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞു ദേഹത്ത് വീണ് വയോധികന്‍ മരിച്ചു. തിരുനാവായ സൗത്ത് പല്ലാര്‍ അഴകുറ്റി പറമ്പില്‍ കൃഷ്ണന്‍ ആണ് മരിച്ചത്. സൗത്ത് പെല്ലര്‍ സ്വദേശിയുടെ വീട്ടില്‍ തെങ്ങിന് തടം തുറന്നു കൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: ശ്രുതി, ശ്രീഷ്മ, അഭിജിത്. മരുമകന്‍: വിനോദ്

Post a Comment

Previous Post Next Post