തൃശൂരിൽ വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു

 


തൃശൂർ: വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു. ചക്കിത്തറ പൊട്ടത്ത് പ്രകാശനാണ് (61) മരിച്ചത്. ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്

പ്രകാശനെ കാണാതായതിനെ തുടർന്ന് ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ രാത്രി ഒരു മണിയോടെയാണ് വെളളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു..ഭാര്യ: സരസ്വതി. മക്കൾ: ജ്യോതിബസു, ജിഷ, ജിനീഷ് (ഗൾഫ്).,

Post a Comment

Previous Post Next Post