തിരൂർ: തിരുനാവായ കാദനങ്ങാടിയിൽ വാടക വീട്ടിൽ നിന്ന് പൊള്ളലേറ്റ് ചികിത്സയി ലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിനും പൊള്ളലേറ്റിരുന്നു. പട്ടാമ്പി കൈപ്പുറം വിളത്തൂർ സ്വദേശി മുഹമ്മദ് മുസ്തഫയുടെ ഭാര്യ സീനത്ത് (33) ആണ് മരിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതി നിടെ മുസ്‌തഫക്കും
പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ യായിരുന്നു മരണം. കഴിഞ്ഞ 13നാണ് ഇവർക്ക് വീടിന്റെ അടുക്കളയിൽ നിന്ന് പൊള്ള ലേറ്റത്. ഗുരുതര പരിക്കായതിനാൽ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. നാല് മക്കളു ണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും