സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച് പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി


തൃശ്ശൂര്‍: കരുവന്നൂർ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച്ച രാത്രി കരുവന്നൂർ പുഴയിൽ ചാടിയ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി വലിയവീട്ടിൽ പരേതനായ വേണുവിൻ്റെ മകൻ ഹരികൃഷ്ണൻ (21) ആണ് മരിച്ചത്. ഫയർഫോഴ്സ് നടത്തിയ മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൂർക്കനാട് ഇല്ലിക്കൽ ഡാം പരിസരത്ത് പുഴയിൽ വീണ് കിടന്നിരുന്ന മരച്ചില്ലകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കരയ്ക്ക് കയറ്റിയ മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post