മുംബൈ ∙ മുംബൈ എക്‌സ്‌പ്രസ് ഹൈവേയ്ക്കു സമീപം ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. പരുക്കേറ്റ 42 പേരെ എംജിഎം ആശുപത്രിയിലും മൂന്നു പേരെ സമീപമുള്ള സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി നവി മുംബൈ ഡിസിപി പങ്കജ് ദഹാനെ അറിയിച്ചു.
ഡോംബിവ്‌ലിയിലെ കേസർ ഗ്രാമത്തിൽ നിന്ന് ഭക്തരുമായി പന്തർപുരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ക്രെയിൻ ഉപയോഗിച്ച് ബസ് പുറത്തെടുത്തതിനെ തുടർന്ന് മുംബൈ എക്‌സ്‌പ്രസ് ഹൈവേയിലെ മുംബൈ - ലോണവാല പാതയിൽ മൂന്ന് മണിക്കൂറിനു ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.