മിണ്ടാപ്രാണികളോട് കൊടുംക്രൂരത…..നായക്കുട്ടികളെ പെരുമഴയത്ത് ചാക്കിൽകെട്ടി റോഡിൽ ഉപേക്ഷിച്ചു



 മലപ്പുറത്ത് നായക്കുട്ടികളോട് കൊടും ക്രൂരത. പ്രസവിച്ച ഉടനെയുള്ള നാല് നായക്കുട്ടികളെ ചാക്കിൽ കെട്ടി റോഡരുകിൽ തള്ളി. മലപ്പുറം നഗരത്തിൽ പൂവാട്ടു കുന്നില്‍ രാവിലെയാണ് സംഭവം. കനത്ത മഴയിൽ നനഞ്ഞ് തണുത്ത് വിറച്ച് നായക്കുട്ടികൾ റോഡരുകില്‍ തന്നെ ഉച്ചവരെ കിടന്നു. മലപ്പുറം നഗരസഭ കൗൺസിലര്‍ കെ.പി.എ ഷെരീഫും മൃഗ സ്നേഹിയായ അഭിഭാഷക യമുനയും ചേര്‍ന്ന് നാല് നായക്കുട്ടികളെയും എടുത്ത് മൃഗ ഡോക്ടറുടെ അടുത്തെത്തിച്ചു. നായക്കുട്ടികളെ തത്ക്കാലം സംരക്ഷിക്കുമെന്ന് കെ.പി.എ ഷെരീഫ് അറിയിച്ചു.

Post a Comment

Previous Post Next Post