തൃശൂർ വാടാനപ്പള്ളി, തളിക്കുളം അറപ്പക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങി കടലില്‍ കാണാതായ കോയമ്പത്തൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് രാവിലെ വലപ്പാട് ബീച്ചിൽ കരയ്ക്കടിഞ്ഞു കോയമ്പത്തൂരിൽ നിന്നെത്തിയ ഏഴംഗ സംഘത്തിലെ നീലഗിരി കുനൂര്‍ സ്വദേശി അമൽ(24) ന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്
ഇന്നലെ ശനിയാഴ്ച്ച കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാന്‍ ഇറങ്ങിയ അമലിനെ കാണാതാവുകയായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ടുമണി മുതൽ ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.