താനൂർ: മൂലക്കലിൽ പെട്രോൾ പമ്പിന് സമീപത്ത് വാഹനാപകടം ഒരു മരണം. ഒരാൾക്ക് പരിക്ക് ഗുഡ്സ് വാഹനവും ബൈക്കും തമ്മിലാണ് അപകടം
താനൂർ അങ്ങാടിയിൽ ഉണ്ണിയാൽ റോഡിൽ സി.പിന്റെ ഇടവഴിയിൽ താമസിക്കുന്ന
കിഴക്കന്റെ പുരക്കൽ ബഷീറിന്റെ മകൻ അൻഷിദ്(22) ആണ് മരണപ്പെട്ടത്. യുവാവിന്റെ മൃതദേഹം തിരൂര് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്ക് പറ്റിയ ബാസിത്തിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..