കാസർകോട് മഞ്ചേശ്വരത്ത്: കളിക്കുന്നതിനിടയിൽ സമീപത്തെ മതിലിടിഞ്ഞു വീണു രണ്ടരവയസ്സുകാരന് പരിക്ക്. നിലവിളി കേട്ടെത്തിയ രക്ഷിതാക്കളും പരിസരവാസികളും ചേർന്ന് രക്ഷപ്പെടുത്തിയ കുട്ടിയെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർ പ്രദേശ് സ്വദേശിയും മഞ്ചേശ്വരം, കുഞ്ചത്തൂർ, സന്നടുക്കയിലെ ക്വാർട്ടേഴ്‌സിൽ താമസക്കാരനുമായ മുഹമ്മദ് അമീനിൻ്റെ മകൻ ഷെർസാസ് ഷാ (രണ്ടരവയസ്സ്)യ്ക്കാണ് പരിക്കേറ്റത്. ക്വാർട്ടേഴ്‌സിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം.