പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു

 


പുൽപള്ളി: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. ചീയമ്പം 73 കോളനിയിലെ സുധൻ (32) ആണ് മരിച്ചത്. വീട്ടിൽ നിന്ന് വയൽ വരമ്പിലൂടെ നടന്നു പോകുമ്പോൾ ഷോക്കേൽക്കുകയായിരുന്നു. കെട്ടു പണി തൊഴിലാളിയാണ് സുധൻ. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. സുധൻ വയലിൽ വീഴുന്നതു കണ്ട് ആളുകൾ ഓടിയെത്തി പുൽപള്ളി ഗവ: ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ബബിത



Post a Comment

Previous Post Next Post