കോഴിക്കോട് വളയത്ത് മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശമാണ് ഉണ്ടായത്. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകി വീണു. പോർച്ചിൽ കിടന്ന കാർ മുറ്റത്തേക്ക് നിരങ്ങി നീങ്ങുന്നു; പ്രദേശത്ത് വീശിയത് ശക്തമായ കാറ്റ്



കോഴിക്കോട്: ചുഴലിക്കാറ്റിൽ കാർ പോർച്ചിൽ നിർത്തിയിട്ട കാർ മുറ്റത്തേക്ക് നിരങ്ങി നീങ്ങി. ചെക്യാട് കുറുവന്തേരിയിൽ പൂളോള്ളതിൽ മൊയ്തുവിന്‍റെ വീട്ടിലെ കാറാണ് ശക്തമായ കാറ്റിൽ നീങ്ങിയത്. മുറ്റത്തിന്‍റെ ഒരു ഭാഗത്ത് 10 മീറ്ററോളമാണ് കാർ ഓടിയത്. വീട്ടുകാർ സി സി ടി വി പരിശോധിച്ചപ്പോഴാണ് കാർ കാറ്റിൽ നീങ്ങുന്നത് കണ്ടത്. ഇന്ന് രാവിലെ വളയം വാണിമേൽ, ചെക്യാട് ഗ്രാമ പഞ്ചായത്തുകളിൽ കനത്ത ചുഴലിക്കാറ്റാണ് ആഞ്ഞ് വീശിയത്. നിരവധി വീടുകൾക്ക് നാശ നഷ്ടമുണ്ടായി. വാഹനങ്ങൾക്ക് മുകളിൽ മരം വീണും നഷ്ടം സംഭവിച്ചു. വൈദ്യുതി പോസ്റ്റുകൾ തകർന്ന് കിടക്കുന്നതിനാൽ വൈദ്യുതി ബന്ധം താറുമാറായി കിടക്കുകയാണ്. 

കോഴിക്കോട് വളയത്ത് മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശമാണ് ഉണ്ടായത്. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകി വീണു. കുറുവന്തേരി, വണ്ണാര്‍കണ്ടി,കല്ലമ്മല്‍,വരായാല്‍ മുക്ക്, വാണിമേല്‍ മഠത്തില്‍ സ്കൂള്‍ പരിസരം എന്നിവടങ്ങളിലാണ് നാശനഷ്ടം. വൈദ്യുതി പോസ്റ്റുകളും മരം വീണ് തകര്‍ന്നു 

രാവിലെ ഏഴ് മണിയോടെയാണ് ശക്തമായ കാറ്റടിച്ചത്. അഞ്ച് മിനിറ്റില്‍ താഴെ മാത്രമാണ് മിന്നല്‍ ചുഴലിക്കാറ്റ് വീശിയതെങ്കിലും വ്യാപകമായ നാശമാണ് പ്രദേശത്ത് ഉണ്ടാക്കിയത്. ഓടിട്ട വീടുകളുടെ മേല്‍ക്കൂര പറന്ന് പോയി. കാറ്റില്‍ മരം വീണും വീടുകള്‍ക്ക് ഭാഗിക കേടുപറ്റി. മേഖലയില്‍ പലയിടത്തും വൈദ്യുതി ലൈന്‍ പൊട്ടിയതിനാല്‍ വൈദ്യുതി ബന്ധം തകരാറിലായി. കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയിലും മിന്നല്‍ ചുഴലിക്കാറ്റിൽ വ്യാപക നാശമുണ്ടായിരുന്നു

Post a Comment

Previous Post Next Post