തിരുവനന്തപുരം: കടലില്‍ വീണ് യുവാവിനെ കാണാതായി. ചൊവ്വര എസ്.ബി.ഐ. റോഡിന് സമീപം അജേഷ് ഭവനില്‍ അനിലിന്റെയും ബീനയുടെയും മകനായ അജേഷിനെ(26) ആണ് കാണാതായത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും കപ്പലും കാണാനായി പാറയില്‍ കയറി നില്‍ക്കവെ തിരയടിച്ച് കടലില്‍ വീഴുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് ആറോടെ കടല്‍ത്തീരത്തെ ആവണങ്ങപാറയില്‍ നിന്നാണ് യുവാവ് വീണത്. കുടുംബത്തോടൊപ്പമാണ് തുറമുഖം കാണാന്‍ യുവാവ് എത്തിയത്. തുടര്‍ന്ന് വിഴിഞ്ഞം പോലീസും കോസ്റ്റല്‍ പൊലീസും അഗ്‌നിരക്ഷാസേനയും ഫിഷറീസിന്റെ മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസിന്റെ ബോട്ടും സ്ഥലത്തെത്തി