തിരുവനന്തപുരം: തോണി മറിഞ്ഞ് മൽസ്യത്തൊഴിലാളി മരിച്ചു. മര്യനാട് അർക്കിലയിലെ അലോഷ്യസ്(45) ആണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ കഠിനകുളം മര്യനാടുനിന്ന് മൽസ്യബന്ധനത്തിന് പോകവേയാണ് അപകടം. അഞ്ചുപേരാണ് തോണിയിലുണ്ടായിരുന്നത്.
കടൽക്ഷോഭത്തിൽ പെട്ട് തോണി മറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്ന രാജു, ബിജു, ജോർജ്, ആൽബി, പ്ലാസ്റ്റ് എന്നിവർ നീന്തി രക്ഷപ്പെട്ടു. കടലിൽപെട്ട അലോഷ്യസിനെ രക്ഷിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.