കാവനൂരിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്





 മലപ്പുറം  കാവനൂർ:  കാർ നിയന്ത്രണം വിട്ടു റോഡിൽ മറിഞ്ഞു 2 പേർക്ക് പരുക്കേറ്റു. ഇരിട്ടി കണ്ണോത്തുപറമ്പിൽ ഷക്കീല (46), മകൻ അർഷാദ്(26) എന്നിവരെ പരുക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാവനൂർ ഇളയൂരിൽ പാറമ്മൽ പെട്രോൾ പമ്പിനു സമീപം ഇറക്കത്തിലാണ് അപകടം സംഭവിച്ചത്. കാവനൂരിൽ അപകടങ്ങൾ പതിവാകുന്നു. ഇരിട്ടിയിൽ നിന്നു പാണ്ടിക്കാട്ടേക്ക് പോവുകയായിരുന്നു. നിയന്ത്രണംവിട്ട കാർ 100 മീറ്ററോളം ഓടി കൈവരി തകർത്ത് റോഡിൽ മറിയുകയായിരുന്നു. കാറിനടിയിൽ കുടുങ്ങിയ ഇരുവരെയും നാട്ടുകാർ പുറത്ത് എടുത്തു. അപകടങ്ങൾ കാവനൂരിൽ പതിവാകുന്നു. 


Post a Comment

Previous Post Next Post