വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്

 


തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര കാരോട് കിഡ്സ് വാലി സ്കൂളിലെ ബസ്സാണ് തോട്ടിലേക്ക് മറിഞ്ഞത്. ഇടുങ്ങിയ വഴിയിൽ കൂടി പോയ സ്കൂൾ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ മറിയുകയായിരുന്നു. സ്കൂൾ ബസ്സിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളെ പാറശ്ശാല ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റ ഒരു കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Post a Comment

Previous Post Next Post