കാവുംപടിയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി മരണപ്പെട്ടു



മലപ്പുറം  കല്പകഞ്ചേരി: കല്ലിങ്ങൽ പറമ്പ് M S M ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി യായിരുന്ന സഹൽ ( 10 ) കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ  മരണപ്പെട്ടു. മഞ്ചേരി പയ്യനാട് കാരേപറമ്പ് കടൂപാലി വീട്ടിൽ അബ്ദുസലാമിൻ്റെ യും ആസ്വയുടേയും മകനായ സഹൽ വളവന്നൂർ മാട്ടുപുറം ജുമാമസ്ജിദിലെ മതപഠന വിദ്യാർത്ഥി കൂടിയായിരുന്നു.

തിങ്കളാഴ്ച രാത്രി കാവുംപടിയിൽ വെച്ചുണ്ടായവാഹന അപകടത്തിൽ

ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട്

മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സഹോദരങ്ങൾ : മുഹമ്മദ് സഹീദ്,

സിറാജുദ്ദീൻ, സഹറുദ്ദീൻ,

ഫാത്തിമ ഹനിയ, സുഹൈൽ, ഹയാ ഫാത്തിമ


സഹലിൻ്റെ ആകസ്

മിക നിര്യാണത്തിൽ ദുഃഖസൂചകമായി സ്കൂളിന് ശനിയാഴ്ച അവധിയായിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post