കോയമ്ബത്തൂര്‍: തമിഴ്‌നാട്ടിലെ കോയമ്ബത്തൂരില്‍ കാര്‍ മീഡിയനിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു.
കോയമ്ബത്തൂരിന് സമീപം കനിയൂരിലാണ് അപകടമുണ്ടായത്.
ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ കോയമ്ബത്തൂരിലെ സ്വകാര്യ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വിഷാല്‍, ഭൂപേഷ്, ഇബ്രാഹിം എന്നിവരാണ് മരിച്ചത്.
അപകടത്തെക്കൂറിച്ചുള്ള പോലീസ് അന്വേഷണം ആരംഭിച്ചു.