വടകരയിൽ മകൾ ഓടിച്ച സ്കൂട്ടറിൽ മറ്റൊരു വാഹനമിടിച്ചു , തെറിച്ചുവീണ അമ്മ ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം



കോഴിക്കോട് വടകര :ദേശീയപാതയിൽ വടകരയിൽ അമ്മയും മകളും സഞ്ചരിച്ച സ്‌ട്ടറിൽ മറ്റൊരു വാഹനം ഇടിച്ചു .

റോഡിലേക്ക് തെറിച്ചുവീണ അമ്മയുടെ ദേഹത്തേക്ക് ബസ്സ് കയറി . ബസ്സിന്റെ ടയറിന്റെ അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം .

ഇന്ന് വൈകീട്ട് 4 : 15 ഓടെ വടകര അടക്കാത്തെരുവിനടുത്തെ കൊപ്ര ഭവനിന് മുന്നിലാണ് അപകടം . ചോറോട് സ്വദേശി വീട്ടമ്മയാണ് മരിച്ചത് .


സ്കൂട്ടർ ഓടിച്ച യുവതിയെ പരിക്കുകളോടെ വടകര ആശാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ദേശീയ പാത നിർമ്മാണം നടക്കുന്നതിനാൽ തകർന്ന ഇടുങ്ങിയ റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത് .

അപകടത്തിൽ തൽക്ഷണം മരിച്ച വീട്ടമ്മയുടെ മൃതദേഹം റോഡിൽ നിന്ന് മാറ്റിയിട്ടില്ല. വടകര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് .മൃതദേഹം ഉടൻ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റും


Post a Comment

Previous Post Next Post