നാദാപുരം ടൗണിൽ കെട്ടിടം തകർന്നു വീണു.

 


കോഴിക്കോട്   നാദാപുരം: സംസ്ഥാന പാതയോരത്ത് നാദാപുരം ടൗണിൽ കെട്ടിടം തകർന്നു വീണു. വലിയ അപകടം ഒഴിവായി. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലാണ് നാദാപുരം ടൗണിൽ കെട്ടിടം തകർന്നു വീണത്. നാദാപുരം വടകര റോഡിൽ ബസ് സ്റ്റാൻഡിന് ചേർന്ന കാലങ്ങളായി പൂട്ടിക്കിടന്ന കെട്ടിടം രാവിലെ 9 മണിയോടെ തകർന്നു ഭാഗികമായി തകർന്നു വീഴുകയായിരുന്നു.


കെട്ടിടം നാദാപുരം വടകര സംസ്ഥാപാതയിലേക്ക് വീഴാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.നാദാപുരം അഗ്നിരക്ഷ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ എസ് വരുണിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.പി ബിജു, കെ.ബി സുകേഷ്, എ.കെ ഷിഗിൻ ചന്ദ്രൻ, കെ.കെ ശിഖിലേഷ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ എം സജീഷ് എന്നിവർ അടങ്ങുന്ന ഒരു യൂണിറ്റ് സംഭവ സ്ഥലത്ത് എത്തി.

കൂടുതൽ അപകടം ഇല്ലാതിരിക്കാൻ കെട്ടിടം സുരക്ഷിതമായി പൊളിച്ചു മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു

Post a Comment

Previous Post Next Post