ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ തെരിയത്ത്
നീലയിൽ കോൾ പടവിൽ കായലിൽ
ഇറങ്ങിയ മുന്നു പേരിൽ രണ്ടാൾ മരിച്ചു.
ഒരാളെ രക്ഷപ്പെടുത്തി. നന്നംമുക്ക്
തെരിയത്ത് സ്വദേശി കിഴക്കേതിൽ
റഫീഖിന്റെ മകൻ ആഷിക്ക് (26 ), ചിയ്യാനൂർ
സ്വദേശി മേച്ചിനാത്ത് വളപ്പിൽ സച്ചിന് (24)
എന്നിവർ ആണ് മരണപ്പെട്ടത്.
ചിയ്യാനൂർ സ്വദേശി കുന്നക്കാട്ട് പറമ്പിൽ
പ്രസാദ് (27) നെയാണ് രക്ഷപ്പെടുത്തിയത്.
ബഹളം കേട്ട് ഓടിക്കൂടിയവരാണ്
രക്ഷപ്പെടുത്തിയത്. ഇതിനിടെ മറ്റു രണ്ടു
പേരും മുങ്ങി താഴുകയായിരുന്നു.
ഞായർ വൈകീട്ട് അഞ്ചോടെയാണ്
അപകടം. മൂന്നു പേരും കായലിലെത്തി
തോണിയിൽ തുഴഞ്ഞു കളിക്കുന്നതിനിടെ
തോണി മറിഞ്ഞു താഴുകയായിന്നു.
പൊന്നാനി, കുന്നംകുളം എന്നിവിടങ്ങളിൽ
നിന്നെത്തിയ ഫയർഫോഴ്സും, മുങ്ങൽ വിദഗ്ധരും, സിവിൽ ഡിഫൻസും,നാട്ടുകാരുമാണ് തെരച്ചിൽ
നടത്തിയത്.