ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി.

 


എറണാകുളം കൂത്താട്ടുകുളം: ഇന്നലെ വൈകുന്നേരം വീശിയ ശക്തമായ കാറ്റില്‍ തിരുമാറാടി ഇടപ്പാട്ട് മനോജിന്റെ വീടിന്റെ മേല്‍ക്കൂര പറന്നുപോയി.

മേല്‍ക്കൂര പൂർണമായും കാറ്റില്‍ ഉയർന്ന് മുറ്റത്തുനിന്ന തെങ്ങില്‍ ചാരിവച്ച നിലയിലാണുള്ളത്. ഈ സമയം വീടിനുള്ളില്‍ മനോജിന്റെ ഭാര്യ മല്ലിക ഉണ്ടായിരുന്നെങ്കിലും അപകടമുണ്ടായില്ല. തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് അറിയിച്ചതോടെ ഫയർ സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തില്‍ കൂത്താട്ടുകുളം, പിറവം ഫയർഫോഴ്സ് യൂണിറ്റുകളും, വില്ലേജ് ആഫീസർ രാകേഷ്. ആർ. പിള്ളയുടെ നേതൃത്വത്തില്‍ റവന്യൂ അധികാരികളും സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post