കോതമംഗലം(എറണാകുളം): നേര്യമംഗലം അഞ്ചാംമൈലിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അഞ്ചാംമൈൽ കരിനെല്ലിക്കൽ ബാലകൃഷ്ണന്റെ ഭാര്യ ജലജ(39)യാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രിയാണ് ജലജയെ ബാലകൃഷ്ണൻ കൊലപ്പെടുത്തിയതെന്നാണ് വിവരം. സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതി ബാലകൃഷ്ണനെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്തു.