കൊച്ചി: കളമശ്ശേരിയിൽ സ്വകാര്യ ബസും സി.എൻ.ജി. ടാങ്കറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. രണ്ട് വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ കളമശ്ശേരി പ്രീമിയർ ജങ്ഷനിൽവെച്ചാണ് അപകടം ഉണ്ടായത്. തിരക്കേറിയ സ്ഥലമാണ് പ്രീമിയർ ജങ്ഷൻ. അപകടത്തിന് പിന്നാലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്