കോഴിക്കോട് തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്



കോഴിക്കോട്: തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു രണ്ടു പേർക്ക് പരിക്കേറ്റു.

വെള്ളച്ചാട്ടം കാണാനെത്തിയ സഞ്ചാരികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.


കാറോടിച്ച തളീക്കര സ്വദേശിയായ യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു കുട്ടിക്ക് നിസ്സാരമായി പരിക്കേറ്റു.

Post a Comment

Previous Post Next Post