മലപ്പുറം കാടാമ്പുഴ: മരുതിൻചിറ മാറാക്കര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.മേൽമുറി മുക്കിലപ്പീടിക കള്ളാടി വീട്ടിൽ കോതയുടെ മകൻ ഷൈജു(33)വാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം.
കാടാമ്പുഴ പൊലീസും തിരൂരിൽ നിന്നുള്ള അഗ്നിരക്ഷാ സംഘവും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഉടൻ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ട നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കെട്ടിട നിർമ്മാണ ജോലിക്കാരനാണ് മരിച്ച ഷൈജു.