വീട് തകർന്ന് വീണ് അപകടം; ഒഴിവായത് വൻ ദുരന്തം

 


കോട്ടയം : കോട്ടയം കാരാപ്പുഴയിൽ വീട് തകർന്ന് വീണ് അപകടം.കാരപ്പുഴ തോട്ടത്തിൽ ചിറ രാജേഷിന്റെ വീടാണ് തകർന്നത്. ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലുമാണ് വീട് പൂർണ്ണമായും തകർന്ന നിലയിലാണ്. ഇന്ന് രാവിലെ ഏകദേശം 7.30 കൂടിയായിരുന്നു സംഭവം ഉണ്ടായത്. നിരന്തരം വെള്ളം കയറുന്ന പ്രദേശമായതിനാൽ വീടിനു ബലക്ഷയം സംഭവിച്ചിരുന്നു. ഷീറ്റും ഓടും കൊണ്ട് നിർമിച്ച വീടിനു ഏകദേശം 20 വർഷമാത്രമാണ് പഴക്കം ഉണ്ടായിരുന്നത് . ഇന്നലെ രാത്രി വീടിന്റെ മുകൾ ഭാഗത്ത് നിന്നും ചില ശബ്ദങ്ങൾ കേട്ടതിനാൽ വീട്ടുകാർ മറ്റൊരു ബന്ധു വീട്ടിലേക്ക് മാറിയിരുന്നു. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കോട്ടയം വില്ലേജ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരും, വാർഡ് മെമ്പറും സംഭവ സ്ഥലം സന്ദർശിച്ചു

Post a Comment

Previous Post Next Post