മുത്താമ്പി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടി; പ്രദേശത്ത് തിരച്ചിൽ



കോഴിക്കോട് കൊയിലാണ്ടി: മുത്താമ്പി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടി. രാത്രി ബൈക്കിൽ ഇവിടെയെത്തിയ ആൾ ബൈക്ക് പാലത്തിന് സമീപം നിർത്തിയിട്ട് പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ നടക്കുകയാണ്.

Post a Comment

Previous Post Next Post