തിരുവനന്തപുരം കരിക്കകത്ത് പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു.പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.ബൈക്കിന് സൈഡ് കൊടുക്കവെ നിയന്ത്രണം നഷ്ടമായ ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു . വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരും പരിക്കില്ലാതെ രക്ഷപ്പെട്ടു.