പത്തനംതിട്ട എം സി റോഡിൽ കുരമ്പാല പത്തിയിൽ പടിയിൽ വാഹനാപകടം. അടൂർ ഭാഗത്ത് നിന്നും വന്ന ലോറിയുടെ പിന്നിൽ കെ എസ് ആർ ടി സി ബസും ബസിന് പിന്നിൽ ട്രാവലറും തട്ടിയാണ് അപകടം ഉണ്ടായത്.ലോറിക്ക് മുന്നിലുണ്ടായിരുന്ന കാർ പെട്ടന്ന് ബ്രേക്ക് ചവുട്ടിയതാണ് അപകട കാരണം.കാർ നിർത്തിയതോടെ ലോറിയും പെട്ടന്ന് ബ്രേക്ക് ചവിട്ടി.ഇതോടെ തൊട്ട് പുറകെ വന്ന വാഹനങ്ങൾ കൂട്ടി ഇടിക്കുകയായിരുന്നു.ട്രാവലറിൻ്റെ ഡ്രൈവർക്കും അതിലെ രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും മൂകാംബിക്ക് പോവുകയായിരുന്ന ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാത്രി 7.30 ഓടെയാണ് അപകടം സംഭവിച്ചത്