പനവല്ലി: പാചക വാതക സിലിണ്ടറുകൾ കയറ്റിയ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. മാനന്തവാടി സയ ഇൻഡേയ്ൻ സർവ്വീസിലെ വാഹനമാണ് മറിഞ്ഞത്. തിരുനെല്ലി പനവല്ലി റൂട്ടിൽ വെച്ച് ഇന്ന് വൈകിട്ടായിരുന്നു സംഭവം. വാഹന ഡ്രൈവർ പാണ്ടിക്കടവ് കുനിയിൽ സലാം (46), ഡെലിവറി ജീവനക്കാരൻ ആറാം മൈൽ കണക്കശ്ശേരി ഷഫീഖ് (36) എന്നിവർക്ക് പരിക്കേറ്റു. ഇരുവരേയും മാനന്തവാടിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. വിതരണത്തിന് ശേഷം കാലിയായ സിലിണ്ടറുകളുമായി വരുമ്പോൾ കനത്തമഴയത്ത് വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ബന്ധപ്പെട്ട വർ പറഞ്ഞു.