സ്വകാര്യ ബസും കണ്ടെയ്നര്‍ ലോറിയും പിന്നാലെയെത്തിയ കാറും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ ആശുപത്രിയില്‍

 


പാലക്കാട്‌ : കരിമ്പയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

പനയംപാടത്ത് സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം.

17 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സ്വകാര്യ ബസിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു

പിന്നാലെയെത്തിയ കാർ ലോറിക്ക് പിറകിലും ഇടിച്ചു. പരിക്കേറ്റവരിൽ 13 പേരും ബസ് യാത്രക്കാരാണ്.


കാറിലെ മൂന്നു പേർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണു വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post