സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു…. വിദ്യാർത്ഥികൾക്ക് പരിക്ക്…

 


മൂവാറ്റുപുഴയിൽ സ്കൂൾ ബസ് നിയന്ത്രണം തെറ്റി മതിലിലിടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഫാ. ജോസഫ് മെമ്മോറിയൽ സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. മൂവാറ്റുപുഴ കാക്കശ്ശേരി-കാളിയാർ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. മഴയുളള സമയത്ത് വളവിൽവച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. 

Post a Comment

Previous Post Next Post