കോഴിക്കോട് തൊട്ടിൽപ്പാലം: ചാപ്പൻതോട്ടത്തിൽ ഇന്നോവ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
കാഞ്ഞിരോളി സ്വദേശി നരിക്കുന്നുമ്മൽ ലത്തീഫ് ആണ് മരിച്ചത് . കുടുംബത്തോടൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു.
കാർ തിരിക്കുന്നതിനിടെ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഭാര്യയും ഒരു കുട്ടിയും റോഡിൽ ആയതിനാൽ രക്ഷപ്പെട്ടു.
ലത്തീഫിനെ തൊട്ടിൽപ്പാലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം മൊഡക്കല്ലൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു.
അപകടം പതിയിരിക്കുന്ന ചാപ്പൻതോട്ടത്തിന് സമീപമുള്ള റോഡിന് സുരക്ഷാ സംവിധാനങ്ങൾ ഇല്ല