കുറുക്കന്റെ ആക്രമണം :ഏഴുവയസ്സുകാരിക്ക് കടിയേറ്റു



 താനൂർ ഒഴൂർ: ഒഴൂർ കതിർകുളങ്ങര സ്വദേശി പൊടിയേങ്ങൽ അബ്ദുൽ മജീദിൻ്റെ മകൾ ഫാത്തിമ നഹ്‌ല(7)യെയാണ് കുറുക്കൻ ആക്രമിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.

വീടിന് പരിസരത്ത് കുതിര സവാരിയും സൈക്കിൾ സവാരിയും നടത്തുന്നതിനിടെയാണ് കുറുക്കൻ ആക്രമിക്കാനായി എത്തിയത്. കുതിരയെ കടിക്കാനായി വന്ന കുറുക്കനെ കുതിര തൊഴിച്ചതോടെ കുട്ടിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കുട്ടിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റു. തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post