ആറങ്ങോട്ടുകരയില്‍ബൈക്ക് യാത്രികരായ ദമ്പതികളെ ഇടിച്ച് നിര്‍ത്താതെപോയ കാര്‍ കണ്ടെത്തി അപകടത്തില്‍ ഗുരുതര പരിക്കേറ്റ ദമ്പതികള്‍ ചികിത്സയില്‍
കൂറ്റനാട്:ബൈക്ക് യാത്രികരായ ദമ്പതികളെ ഇടിച്ച് തെറുപ്പിച്ച് നിര്‍ത്താതെപോയ കാര്‍ കണ്ടെത്തി.വ്യാഴാഴ്‌ച രാത്രി എട്ടര മണിയോടെ ആറങ്ങോട്ടുകര കൂട്ടുപാത റോഡില്‍ തിരുമറ്റക്കോട് ദുബായ് റോഡിന് സമീപത്താണ് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് നിര്‍ത്താതെ പോയത്.അപകടത്തില്‍ പരിക്കേറ്റ ഇരിങ്കുറ്റൂർ സ്വദേശി 48 വയസ്സുള്ള ചന്ദ്രൻ , ഭാര്യ 40 സുനിത എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.കൂറ്റനാട് നിന്ന് ഇരിങ്കൂറ്റൂരിലുള്ള ഭാര്യ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ചന്ദ്രനേയും സുനിതയേയും എതിർ ദിശയിൽ നിന്ന് വന്നിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റ ഈരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽപ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരുക്ക് ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം.അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ പിന്നീട് രാത്രി 9 മണിയോടെ 4 കിലോമീറ്റർ അപ്പുറത്ത് ഞാങ്ങാട്ടിരിയിൽ നിർത്തിയിട്ടതായി പോലീസ് കണ്ടെത്തുകയായിരുന്നു.വാഹനത്തിന്റെറെ നമ്പർ പരിശോധനയിൽ പട്ടാമ്പി സ്വദേശിയുടതോണ് വാഹനമെന്ന് തിരിച്ചറിഞ്ഞതായി ചാലിശ്ശേരി പോലീസ് അറിയിച്ചു.