കോഴിക്കോട്: സരോവരത്തിന് സമീപം കനോലി കനാലിൽ വീണ് ഒരാളെ കാണാതായി. കുന്ദമംഗലം സ്വദേശി പ്രവീൺ ദാസിനെയാണ് കാണാതായത്. കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ്. ഫയർ ഫോഴ്സും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. മീൻ പിടിക്കുന്നതിനിടെയാണ് ഇയാൾ വെള്ളത്തിൽ വീണതെന്നാണ് വിവരം.