യു.പിയിൽ ചണ്ഡീഗഢ്-ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; നാലുമരണം

 


ലഖ്നോ: ഉത്തർപ്രദേശിലെ ഗോണ്ടയില്‍ ചണ്ഡീഗഢ്-ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിനിന്റെ 12 കോച്ചുകള്‍ പാളം തെറ്റി. തുടർന്ന് നാല് യാത്രക്കാർ മരിക്കുകയും 25 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു

യു.പിയിലെ ഗോണ്ടക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് അപകടം നടന്നത്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ചണ്ഡീഗഢില്‍ നിന്ന് അസമിലെ ദിബ്രുഗഢിലേക്ക് പോവുകയായിരുന്നു ട്രെയിൻ. 15 ആംബുലൻസുകളുമായി 40 അംഗ മെഡിക്കല്‍ സംഘം സ്ഥലത്തുണ്ട്. കൂടുതല്‍ ആംബുലൻസുകള്‍ അപകട സ്ഥലത്തേക്ക് ഉടൻ എത്തിക്കും. ജുലാഹി റെയില്‍വേ സ്റ്റേഷന് ഏതാനും കിലോമീറ്റർ മുമ്ബാണ് എ.സി കമ്ബാർട്ട്മെന്റിന്റെ നാല് കോച്ചുകള്‍ പാളം തെറ്റിയത്.

https://twitter.com/PTI_News/status/1813893365060317251?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1813893365060317251%7Ctwgr%5E1c1c42147c29482b39d8275b4965d3f945cb93ba%7Ctwcon%5Es1_c10&ref_url=https%3A%2F%2Fapi-news.dailyhunt.in%2F  

ബുധനാഴ്ച രാത്രി 11.35നാണ് ചണ്ഡീഗഢില്‍ നിന്ന് ട്രെയില്‍ പുറപ്പെട്ടത്.


പരിക്കേറ്റവരെ ഉടൻ ആശുപത്രിയില്‍ എത്തിക്കാനും അവർക്ക് ആവശ്യമായ ചികിത്സ നല്‍കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. പരിക്കേറ്റവർ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. അപകടം ആ റൂട്ടിലെ ട്രെയിൻ സർവീസിനെ ബാധിച്ചു. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. ചില ട്രെയിൻ സർവീസുകള്‍ റദ്ദാക്കുകയും ചെയ്തു.കതിഹാർ-അമൃത്‌സർ എക്‌സ്‌പ്രസ്, ഗുവാഹത്തി-ശ്രീമാതാ വൈഷ്‌ണോദേവി കത്ര എക്‌സ്‌പ്രസ് എന്നിവയാണ് വഴിതിരിച്ചുവിട്ടത്.


Post a Comment

Previous Post Next Post