വി​ഴി​ഞ്ഞ​ത്ത് ക​പ്പ​ൽ കാ​ണാനെത്തി ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​നാ​യി തിര​ച്ചി​ൽ തു​ട​രു​ന്നു

 


വിഴിഞ്ഞം: ഭാര്യയും മക്കളും നോക്കിനിൽ ക്കെ കടലിൽ കുളിക്കാനിറങ്ങി കാണാതാ യ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു. തീരദേശ പോലീസും മറൈൻ എൻഫോ ഴ്സസ്മെന്റും ഞായറാഴ്‌ച രാത്രി നിർത്തിവച്ച തിരച്ചിൽ ഇന്ന് രാവിലെ മുതൽ പുനഃരാരം ഭിച്ചു.


ചൊവ്വര എസ്ബിഐ ബാങ്കിന് സമീപം തേരിവിള വീട്ടിൽ അനിൽകുമാറിൻ്റെ മകൻ അഭിലാഷ് എന്ന അനന്തുവിനെയാണ് (26) കാണാതായത്. ശക്തമായ കടൽക്ഷോഭ വും കാറ്റും തിരച്ചിലിന് വലിയ തടസം സൃഷ്ടിച്ചിരുന്നു.


ഞായറാഴ്ച വൈകുന്നേരം ഏഴോടെ അ ന്താരാഷ്ട്ര തുറമുഖത്തിന് സമീപം മുല്ലൂർ കരിക്കാത്തി ബീച്ചിലായിരുന്നു അപകടം. ഭാര്യയും മക്കളുമൊത്ത് തുറമുഖത്ത് ആദ്യ മെത്തിയ കപ്പൽ കാണാൻ എത്തിയതായിരുന്നു അനന്തു.

Post a Comment

Previous Post Next Post