കാഞ്ഞങ്ങാട്ട് കാറും ഓട്ടോയും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്ക്. ഒരാളുടെ പരിക്ക്ഗുരുതരം

 


കാസർകോട്  കാഞ്ഞങ്ങാട് : നോർത്ത് കോട്ടച്ചേരി തെക്കെപ്പുറത്ത്ഓട്ടോയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാൾക്ക് ഗുരുതരമായി പരിക്കുണ്ട്. ഓട്ടോ ഡ്രൈവർമാണി ക്കോത്തെ സി.വി. രാജീവൻ 53യാത്രക്കാരായ സുഗതൻ, മുത്തു എന്നിവർക്കാണ് പരിക്കേറ്റത്. മുത്തു വിന് ആണ്ഗുരുതരമായി പരിക്കേറ്റത്. കാഞ്ഞങ്ങാട് ഭാഗത്തേക് വരികയായിരുന്ന ഓട്ടോയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post