തൃശ്ശൂർ ചാലക്കുടി പോട്ട ആശ്രമം സിഗ്‌നല്‍ ജംഗ്ഷന് സമീപം ട്രാവലര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.വി ആര്‍. പുരം പാലസ് ആശുപത്രിക്ക് സമീപം മാളക്കാരന്‍ വീട്ടില്‍ ജീസണ്‍ (32 )ആണ് മരിച്ചത്.ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ജീസന്റെ ഭാര്യ നിമിഷ (26) യെ പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11.45ഓടെയായിരുന്നു അപകടം നടന്നത്.