പാലക്കാട് അമേറ്റിക്കര കുമരനെല്ലൂർ റോഡിൽ അതിശക്തമായ കാറ്റിലും മഴയിലും യാത്രക്കാരുമായി പോവുകയായിരുന്ന ഒട്ടോ ടാക്സിയുടെ മുകളിലേക്ക് തെങ്ങ് വീണ് അപകടം. യാത്രക്കാരിയും ഡ്രൈവറും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടം ഇന്ന് വൈകുന്നേരം നാലുമണിക്കാണ് ഉണ്ടായത്.