അച്ഛാ...ഓടിക്കോ വീടിതാ വീഴുന്നേ ...ഒരു നിമിഷം വൈകിയിരുന്നെങ്കിൽ; നാദാപുരത്ത് കനത്ത മഴയിൽ വീട് തകർന്നു

 


കോഴിക്കോട്  നാദാപുരം: ഒരു നിമിഷം വൈകിയിരുന്നെങ്കിൽ വൻ ദുരന്തമാകുമായിരുന്നു.  

അച്ഛാ ... ഓടിക്കോ .. ഉണ്ണിക്കുട്ടന്റെ മുന്നിറിയിപ്പിൽ എല്ലാവരും ഇറങ്ങി ഓടുകയാരുന്നു. രാത്രി സമയം 11 മണി അത്താഴം കഴിഞ്ഞ് എല്ലാവരും ഉറക്കത്തിലേക്ക് പോവുകയായിരുന്നു

മുകളിൽ നിന്നും ചുമർ ഭാഗം വിണ്ട് കിറുന്ന ശബ്ദം കേട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പുറത്തേക്ക് ഇറങ്ങി ഓടി 

നിലവളി ശബ്ദം കേട്ടതോടെ അയൽവാസികൾ തടിച്ച് കൂടി. അപകടാവസ്ഥയിലായ വീട്ടിൽ നിന്നും സാധനങ്ങൾ ഒന്നും എടുത്ത് മാറ്റാൻ കഴിയാത്ത അവസ്ഥയിലായിരുന്നു

മരണപാച്ചിലിനിടെ കൈയിൽ കിട്ടിയ വസ്ത്രങ്ങളും അത്യാവശ സാധനങ്ങളുമായി ബന്ധു വീട്ടിലേക്ക് താമസം മാറ്റി. കനത്ത മഴയിൽ കല്ലാച്ചി ജിസിഐ റോഡിൽ താമസിക്കുന്ന കക്കുഴി പറമ്പത്ത് നാണുവിൻ്റെ വീടാണ് ഇന്നലെ പെയ്‌ത മഴയിൽ തകർന്നത്. അപകടത്തിൽ എല്ലാവരും ഇറങ്ങി ഓടിയതിനാൽ ആളപായമില്ല

Post a Comment

Previous Post Next Post