കൊച്ചി : എറണാകുളം ആലുവയില്‍ വാഹനാപകടം. ആലുവ ബൈപാസിന്റെ മേല്‍പാലത്തില്‍ വച്ച് നിയന്ത്രണം വിട്ട കാർ പാലത്തിന്റെ ഭിത്തി തകർത്ത് താഴേക്ക് പതിച്ചു. വാഹനത്തിലുണ്ടായിരുന്ന അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പാലത്തിന്റെ മുകളില്‍ വച്ച് നിയന്ത്രണം വിട്ട കാർ എറണാകുളം ദിശയിലേക്കുള്ള സമാന്തര റോഡിലേക്കാണ് പതിച്ചത്. ഓടിയെത്തിയ നാട്ടുകാർ വാഹനത്തിലുള്ളവരെ ആശുപത്രിയിലെത്തിച്ചു.