വീടിന്റെ സൺഷെയ്ഡ് തകർന്ന് വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം



കാസർകോട്: മൊഗ്രാലിൽ കുത്തുബീനഗർ മസ്‌ജിദിന് എതിർവശത്ത് നിർമിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി അമരേന്ദർ(24) ആണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ ജോലിക്കെത്തിയ ഇയാൾ താഴ്ന്ന് കിടന്നിരുന്ന ഒരു കമ്പിയിൽ പിടിച്ചപ്പോഴാണ് അപകടമെന്ന് പറയുന്നു. പരിക്കേറ്റ യുവാവിനെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിലും പിന്നീട് കാസർകോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു

Post a Comment

Previous Post Next Post