പാലക്കാട്: പാലക്കാട്, കോട്ടായി, ചേനങ്കാട്, പല്ലൂർകാവിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ചിന്ന (75), മകൻ ഗുരുവായുരപ്പ (40) എന്നിവരാണ് മരിച്ചത്. ചിന്നയുടെ മൃതദേഹം വീട്ടിനകത്തും മകൻ്റേത് വീടിനു സമീപത്തെ മരക്കൊമ്പിലുമാണ് കാണപ്പെട്ടത്.
ചിന്ന ഏതാനും ദിവസമായി പനി ബാധിച്ച് കോട്ടായിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയതായിരുന്നു. മാതാവ് മരണപ്പെട്ട സങ്കടത്തിൽ മകൻ ആത്മഹത്യ ചെയ്‌തതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു