കാസർകോട്: ബോവിക്കാനത്ത് നിയന്ത്രണം
വിട്ടുവന്ന ഗുഡ്‌സ് ഓട്ടോ വ്യാപാരിയെ
ഇടിച്ചുതെറിപ്പിച്ചു. ശേഷം മറ്റു
രണ്ടുവാഹനങ്ങളിലും ഇടിച്ചു നിന്നു. പരിക്കേറ്റ
ബോവിക്കാനം മർച്ചൻ്റ് വെൽഫേർ
സൊസൈറ്റി പ്രസിഡൻ്റ് മുളിയാർ
മഹമൂദി(55)നെ കാസർകോട്ടെ സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച
ഉച്ചയ്ക്ക് ഒന്നരയോടെ ബോവിക്കാനം
ടൗണിലാണ് അപകടം നടന്നത്. ചെറുനാരങ്ങ
വിൽപനക്കെത്തിയ ഗുഡ്‌സ് ഓട്ടോ
നിയന്ത്രണം വിട്ട് റോഡ്
മുറിച്ചുകടക്കുകയായിരുന്ന മഹമൂദിനെ
ഇടിക്കുകയായിരുന്നു. തുടർന്ന്
മുന്നിലുണ്ടായിരുന്ന രണ്ടുകാറുകളിലും
ഇടിച്ചാണ് നിന്നത്. റോഡിൽ വീണ മഹമൂദിനെ
ഓടിക്കൂടിയ ആളുകൾ ഉടൻതന്നെ
കാസർകോട്ടെ ആശുപത്രിയിലെത്തിച്ചു.
പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആദൂർ
പൊലീസ് സ്ഥലത്തെത്തി. അപകടം
വരുത്തിയ വാഹനം സ്റ്റേഷനിലേക്ക്
കൊണ്ടുപോയി.