ചങ്ങരംകുളം: നരണിപ്പുഴ പാലത്തിൽ നിന്നും ചാടിയ യുവാവ് മരണപ്പെട്ടു. നരണിപ്പുഴ സ്വദേശി സ്രായിലകത്ത് ശിഹാബ് (35) ആണ് മരിച്ചത്. ശിഹാബ് ചാടിയത് കണ്ട് സുഹൃത്ത് രക്ഷിക്കാൻ ചാടിയെങ്കിലും കണ്ടെത്തിയിരുന്നില്ല. പൊന്നാനിയിൽ നിന്നും കുന്നംകുളത്തു നിന്നും എത്തിയ അഗ്നി രക്ഷാ സേന യും, പോലീസും, നാട്ടുകാരും നടത്തിയ തിരച്ചലിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.